ചാത്തന്നൂർ: ഒന്നര കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരവാരം തോട്ടയ്ക്കാട് ചരുവിള വീട്ടിൽ സന്തോഷിനെയാണ് ചാത്തന്നൂർ എക്സൈസ് െറയ്ഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം പാരിപ്പള്ളി പരവൂർ റോഡിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവ് വാങ്ങി കിലോക്ക് 40,000 രൂപ വരെ കച്ചവടം നടത്തി വരുകയാണിയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ആർ. രതീഷ്, പ്രിവൻറിവ് ഓഫിസർ വിധുകുമാർ, ജെ. ജോൺ, സി.ഇ.ഒമാരായ നഹാസ്, ബിജോയ്, മുഹമ്മദ് ഷെഹിൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കോടതിപോലും ബ്രാഹ്മിണിക്കൽ രീതിയിലേക്ക് പോകുന്നു -കാനം ഇരവിപുരം: പതിയെ പതിയെയാണെങ്കിലും രാജ്യത്തെ പരമോന്നത കോടതി പോലും ബ്രാഹ്മിണിക്കൽ രീതിയിലേക്ക് പോകുന്നില്ലേയെന്ന് സംശയിക്കേണ്ട നിരവധി വിധിന്യായങ്ങൾ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ. ഡോ. കെ.സി. സരസമ്മയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം മാടൻനടയിൽ നടന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിന്യായങ്ങളിൽ സവർണ ചിന്താഗതി എങ്ങനെയാണ് വരുന്നതെന്നതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് പട്ടികജാതി വർഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ. ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനയെയും ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാവോവാദികളെ ക്രിമിനലുകളുടെയും സാമൂഹിക വിരുദ്ധരുടെയും പട്ടികയിൽപെടുത്തി കൊലപ്പെടുത്താനുള്ള അവകാശം ആർക്കും നൽകിയിട്ടില്ല. ജനപക്ഷത്ത് നിൽക്കുമ്പോഴുള്ള ചിന്തയാകണം നാം ഭരണത്തിെൻറ ഭാഗമാകുമ്പോഴും ഉണ്ടാകേണ്ടത്. പൊതു പ്രവർത്തനത്തിൽ മാത്രമല്ല, തെൻറ ജീവിതവും ഒരു പോരാട്ടമായികണ്ട് സാഹചര്യങ്ങളെ മുറിച്ച് കടന്നുപോയ ഒരു ധീര വ്യക്തിത്വമാണ് സരസമ്മ ടീച്ചറെന്നും അവരുടെ വിലപ്പെട്ട സംഭാവനകൾ സമൂഹം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജി. പ്രതാപ വർമ തമ്പാൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ്, എസ്. സുവർണകുമാർ, സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.