സീഡിയുമായി കറങ്ങുന്ന കുരങ്ങ്​ കൗതുകക്കാഴ്ചയാകുന്നു

കൊട്ടിയം: സീഡിയുമായി കറങ്ങുന്ന കുരങ്ങ് മുഖത്തല നിവാസികൾക്ക് കൗതുകക്കാഴ്ചയാകുന്നു. കൈയിലിരിക്കുന്ന സീഡി ചെവിയോട് ചേർത്തുെവച്ച ശേഷം പാടുന്നതു പോലെ ശബ്ദമുണ്ടാക്കുന്നുമുണ്ട്. മുഖത്തല ജങ്ഷനിലെ ആൽമരത്തിലാണ് സീഡിയുമായി കുരങ്ങിരിക്കുന്നത്. സീഡി വാങ്ങാൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. കാണികൾ കൂടുമ്പോഴാണ് ചെവിയിൽ സീഡി െവച്ച് ശബ്ദമുണ്ടാക്കുന്നത്. നാട്ടുകാർ വാങ്ങി നൽകുന്ന പഴം വാങ്ങാറുണ്ടെങ്കിലും സീഡി കൈയിൽനിന്ന് താഴെവെക്കാൻ ഈ വാനരൻ തയാറാകുന്നില്ല. പ്രീ റിക്രൂട്ട്മ​െൻറ് സ​െൻറർ ഉദ്ഘാടനം ഇന്ന് ഇരവിപുരം: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വം നൽകുന്ന പ്രീ റിക്രൂട്ട്മ​െൻറ് സ​െൻറർ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഏഴിന് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. പൊലീസ് സൈനിക-അർധ സൈനിക വിഭാഗങ്ങിലെ മത്സര പരീക്ഷകൾക്കുള്ള സൗജന്യ കായിക പരീശീലനമാണ് സ​െൻററിലൂടെ നൽകുന്നത്. മികച്ച പരിശീലകരുടെ സേവനം ഉറപ്പാക്കി ശാസ്ത്രീയ പരിശീലനത്തിലൂടെ കായികക്ഷമത ഉറപ്പുവരുത്താൻ കഴിയുന്നനിലയിലാണ് സിലബസ് തയാറാക്കിയിരിക്കുന്നത്. ഉദ്യോഗാർഥികൾ ചൊവ്വാഴ്ച രാവിലെ ഏഴിന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ എത്തിച്ചേരണം. രജിസ്റ്റർ ചെയ്യാൻ കാലതാമസം നേരിട്ട ഉദ്യോഗാർഥികൾ 9895983692, 9495539859 ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡൻറ് എസ്.ആർ. അരുൺ ബാബുവും സെക്രട്ടറി ആർ. ബിജുവും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.