രചനാത്മകമായ ആശയവിനിമയം ഫലപ്രദമായ പ്രതിരോധമാർഗം ^പി.പി. അബ്​ദുൽ റഹ്​മാൻ പെരിങ്ങാടി

രചനാത്മകമായ ആശയവിനിമയം ഫലപ്രദമായ പ്രതിരോധമാർഗം -പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി ചടയമംഗലം: പൊതുസമൂഹത്തിൽ രചനാത്മകമായ ആശയവിനിമയവും പ്രബോധന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുകയാണ് അധാർമികതക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധ മാർഗമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുൽ റഹ്മാൻ പെരിങ്ങാടി. ജമാഅത്തെ ഇസ്ലാമി ചടയമംഗലം, കടയ്ക്കൽ ഏരിയകളുടെ പ്രവർത്തക കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമുദായികതയും സമുദായ സ്നേഹവും രണ്ടാണ്. സമുദായത്തി​െൻറ താൽപര്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ തീവ്രവാദ നിലപാടുകൾ സ്വീകരിക്കുന്നത് മതേതര, ബഹുസ്വര ഇന്ത്യയുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും രാജ്യത്ത് അശാന്തിയും അരാജകത്വവും പടരാൻ അതു കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ അധ്യക്ഷതവഹിച്ചു. സലീം പാച്ചേരി, റാഷിദ, സുലൈമാൻ മുതയിൽ, ജുബൈരിയ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ല സമിതി അംഗം ഡോ. ഷാഹുൽ ഹമീദ്, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം അസ്ലം കാഞ്ഞിരപ്പള്ളി, എസ്. നിഹാസ്, സലാഹുദ്ദീൻ കുറ്റിച്ചിറ എന്നിവർ സംസാരിച്ചു. വനിതകളുടെ പഠനവേദിയായ തംഹീദുൽ മർഅഃ പരീക്ഷയിൽ മികച്ച വിജയം നേടിയ ഖദീജ അബ്ബാസ്, സലീന പത്തായക്കുഴി, റുഷ്ദ കബീർ എന്നിവരെ ആദരിച്ചു. പി.വി. സലീം ഖുർആൻ സന്ദേശം നൽകി. അബ്ദുൽ വാഹിദ് നദ്വി സമാപനം നടത്തി. ചടയമംഗലം ഏരിയ പ്രസിഡൻറ് എൻ. സലാഹുദ്ദീൻ സ്വാഗതവും കടയ്ക്കൽ ഏരിയ പ്രസിഡൻറ് എം.കെ. സലിം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.