ദേശീയപാതക്കായി സ്ഥലം ഏറ്റെടുപ്പ്​: കൂടുതൽ പരാതികൾ കരുനാഗപ്പള്ളിയിൽനിന്ന്

ചാത്തന്നൂർ: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് കരുനാഗപ്പള്ളിയിൽ. കരുനാഗപ്പള്ളി എൽ.എ. തഹസിൽദാറുടെ ഓഫിസിൽ 546 പരാതികളാണ് ലഭിച്ചത്. ചാത്തന്നൂരിൽ 468, പള്ളിമുക്കിൽ 423, കാവനാട്ട് 289 പരാതികളും ലഭിച്ചു. പള്ളിമുക്ക് ഓഫിസിൽ ലഭിച്ച പരാതികളിൽ 153 എണ്ണം സ്ഥലം ഏറ്റെടുക്കരുതെന്നും നിലവിൽ ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലത്ത് മുപ്പതര മീറ്ററിൽ റോഡ് നിർമിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡിനായുള്ള അലൈൻമ​െൻറിൽ മാറ്റം വേണമെന്നാണ് 125 പേരുടെ ആവശ്യം. കമ്പോള വിലയും നഷ്ടപരിഹാരവും ലഭിക്കണമെന്നാണ് 111 പേർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റ് ആവശ്യങ്ങളുമായി 54 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അലൈൻമ​െൻറിലെ മാറ്റം ആവശ്യപ്പെട്ടാണ് മറ്റ് ഓഫിസുകളിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത്. പള്ളിമുക്ക് ഓഫിസിൽ 11നും 21നുമാണ് പരാതിക്കാർക്ക് പറയാനുള്ളത് കേൾക്കുക. ചാത്തന്നൂരിൽ 16, 19, 28 എന്നീ തീയതികളിലും കരുനാഗപ്പള്ളിയിൽ 13, 26 എന്നീ തീയതികൾ കൂടാതെ മേയ് ആദ്യവാരത്തിലെ ഏതെങ്കിലും ഒരു ദിവസവും ഹിയറിങ് നടത്തും. കാവനാട് ഓഫിസിൽ 17, 24 തീയതികളിലാണ് ഹിയറിങ്. മേവറം മുതൽ കൊട്ടിയം വരെയുള്ള ഭാഗത്ത് അലൈൻമ​െൻറിൽ മാറ്റം വരുത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭമാണുണ്ടാകുക. ഇവിടെ വളവ് നിവർത്താനെന്ന പേരിൽ ഒരുവശത്തുനിന്നു മാത്രം കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് വളവ് കൂടാനേ കാരണമാക്കൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവശത്തുനിന്ന് ഒരുപോലെ സ്ഥലം ഏറ്റെടുത്താൽ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുള്ളത്. പരാതികളിൽ ഹിയറിങ് നടത്തി മറുപടി നൽകാതെ സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാൽ ഹൈകോടതിയെ സമീപിക്കാനും സ്ഥലം ഏറ്റെടുക്കുന്നവർ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.