കുളത്തൂപ്പുഴ: ശരാശരി കിലോമീറ്റർ വരുമാനത്തിലും സർവിസുകളുടെ നടത്തിപ്പിലും കൃത്യനിഷ്ഠ പാലിച്ച് മികച്ച ഡിപ്പോയെന്ന് ഖ്യാതി കരസ്ഥമാക്കിയ കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അധികൃതരുടെ അവഗണന വീണ്ടും. കുളത്തൂപ്പുഴ ഡിപ്പോക്ക് അനുവദിച്ചതായി അറിയിപ്പ് കിട്ടിയ ഫാസ്റ്റ് പാസഞ്ചർ ബസ് സാമ്പത്തിക വർഷാവസാനം ഇറങ്ങിയ ഉത്തരവിൽ തിരിമറി നടത്തി പാലാ ഡിപ്പോക്ക് കൈമാറിയതാണ് ജീവനക്കാർ ആരോപിക്കുന്നത്. കോർപറേഷന് മികച്ച വരുമാനം നേടിക്കൊടുക്കുന്ന ഡിപ്പോകളിൽ ഒന്നായായ കുളത്തൂപ്പുഴയിൽനിന്ന് ദീർഘദൂര സർവിസുകൾ നടത്തുന്നതിനാവശ്യമായ പുതിയ ബസുകൾ എണ്ണത്തിൽ കുറവാണ്. പുതിയ ബസുകളാണ് ഫാസ്റ്റ് പാസഞ്ചർ സർവിസ് നടത്താനായി അനുവദിക്കുന്നത്. അഞ്ചുവർഷ കാലാവധി പൂർത്തിയാവുന്നതോടെ ഇവ ഓർഡിനറി സർവിസിനായി മാറ്റുകയാണ് ചെയ്യുന്നത്. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായ എറണാകുളം അമൃത സർവിസ് നടത്തുന്നതിനായി കോർപറേഷൻ ഉന്നതാധികൃതരുമായി ബന്ധപ്പെടുകയും ഇതിെൻറ അടിസ്ഥാനത്തിൽ ട്രിപ് അനുവദിച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ, അമൃത ട്രിപ്പിനായി അനുവദിച്ചുനൽകിയത് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കിയുള്ള ബസായിരുന്നു. ഇതിനിടെ കുളത്തൂപ്പുഴ ഡിപ്പോയിൽനിന്ന് എറണാകുളത്തേക്കും കൊല്ലത്തേക്കും സർവിസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ കാലാവധി കഴിഞ്ഞതിനാൽ ഇപ്പോൾ ഈ ട്രിപ്പുകൾ ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് പുതിയതായി കോർപറേഷൻ വാങ്ങിയ 35 ബസുകളിൽ ഒന്ന് (എ.ടി 345) കുളത്തൂപ്പുഴക്ക് അനുവദിച്ചതായി കാട്ടി ഡിപ്പോ അധികൃതർക്ക് കത്തുവന്നത്. ഈ ബസ് ഉപയോഗിച്ച് അമൃത ട്രിപ് നടത്താമെന്നും മുടങ്ങിയ സർവിസിലൊന്ന് പുനരാരംഭിക്കാമെന്നുമുള്ള പ്രതീക്ഷയിലിരിക്കെയാണ് സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31ന് പുറത്തിറക്കിയ ലിസ്റ്റിൽ കുളത്തൂപ്പുഴയുടെ സ്ഥാനത്ത് പാലാ ഡിപ്പോയുടെ പേര് എഴുതിച്ചേർത്ത് ഉത്തരവിൽ തിരിമറി നടത്തിയത്. 35 ബസുകൾ അനുവദിച്ചതായുള്ള ലിസ്റ്റിൽ കുളത്തൂപ്പുഴ ഒഴികെ മറ്റൊരു ഡിപ്പോക്കും മാറ്റമില്ലെന്നതും ഉദ്യോഗസ്ഥസംഘം മനപ്പൂർവം കുളത്തൂപ്പുഴ ഡിപ്പോയെ തഴഞ്ഞതാണെന്ന് വ്യക്തമാകുന്നതായി ജീവനക്കാർ പറയുന്നു. -ഇന്ദ്രന്‍സിനെ ആദരിച്ചു അഞ്ചാലുംമൂട്: മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയെന്നറിഞ്ഞത് മുതല്‍ രാത്രിയും പകലും തിരിച്ചറിയാനാകാത്തത്ര സന്തോഷമെന്ന് നടന്‍ ഇന്ദ്രന്‍സ്. പെരിനാട് കലാവേദി ഗ്രന്ഥശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശന ചടങ്ങിലാണ് നടന്‍ ഇന്ദ്രന്‍സിന് ആദരവ് ഒരുക്കിയത്. ഗ്രന്ഥശാലയുടെ ഉപഹാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഇന്ദ്രന്‍സിന് നല്‍കി ആദരിച്ചു. കെ.ഐ. അബ്ദുല്‍ റഹിം അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.