പാര്‍ട്ടികോണ്‍ഗ്രസ്, ബഹുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരണം നടത്തി

കൊല്ലം: ജില്ലയിൽ നടക്കുന്ന സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസി​െൻറ വിജയത്തിനായി ബഹുജനങ്ങളില്‍നിന്നുള്ള ഫണ്ടുശേഖരണം നടന്നു. 3000 സ്‌ക്വാഡുകളായിട്ടാണ് പാര്‍ട്ടി അംഗങ്ങള്‍ ഫണ്ട് ശേഖരിച്ചത്. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി അംഗങ്ങൾ വരെ പിരിവില്‍ പങ്കെടുത്തു. മന്ത്രി കെ. രാജു, പ്രകാശ്ബാബു, എന്‍. അനിരുദ്ധന്‍, ജെ. ചിഞ്ചുറാണി, എം.എല്‍.എമാരായ ആര്‍. രാമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, ജി.എസ്. ജയലാല്‍ തുടങ്ങിയവര്‍ വിവിധ ദേശങ്ങളില്‍ സ്‌ക്വാഡുകളില്‍ പങ്കെടുത്തു. ലോകാരോഗ്യ ദിനം ആചരിച്ചു കൊല്ലം: സാർവത്രിക ആരോഗ്യ പരിരക്ഷ എല്ലാവർക്കും എല്ലായിടത്തും എന്ന സന്ദേശവുമായി കൊല്ലം റോളർ സ്കേറ്റിങ് ക്ലബ് ലോകാരോഗ്യ ദിനം ആചരിച്ചു. കുരുന്നുകളടക്കമുള്ള ജില്ല-സംസ്ഥാന സ്കേറ്റിങ് താരങ്ങൾ പങ്കെടുത്തു. ലാൽബഹദൂർ സ്റ്റേഡിയത്തിനു മുന്നിൽ നടന്ന ചടങ്ങ് കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി പി.ആർ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡി. സജി, എം. അനിത, കെ. ഉണ്ണികൃഷ്ണപിള്ള, നിസാമുദ്ദീൻ, വിജയകുമാർ, ജി. പ്രശാന്ത്, ജി. കിഷൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.