തിരുവനന്തപുരം: ജില്ല വ്യവസായവകുപ്പിെൻറ പീഡനങ്ങളിൽ മനംനൊന്ത് ആത്മഹത്യചെയ്ത വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മെറ്റാക്കെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി ഉടമ സുരേഷിെൻറ മരണം സംബന്ധിച്ച് വ്യവസായവകുപ്പ് ഡയറക്ടർ കെ. ബിജു അന്വേഷണം ആരംഭിച്ചു. വ്യവസായമന്ത്രി എ.സി. മൊയ്തീെൻറ നിർദേശത്തെതുടർന്നാണ് അന്വേഷണം. സുരേഷിെൻറ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗതലത്തിൽ വീഴ്ചയുണ്ടോയെന്ന കാര്യമാണ് ഡയറക്ടർ അന്വേഷിക്കുക. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ചയാണ് തൃശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് എടുപടിക്കൽ വീട്ടിൽ സുരേഷ് വേളിയിലെ തെൻറ ഓഫിസ് മുറിയിൽ തൂങ്ങി മരിച്ചത്. നിലവിലെ കമ്പനി മാറ്റി പുതിയത് തുടങ്ങാൻ ജില്ല വ്യവസായവകുപ്പിന് അപേക്ഷ നൽകി ഒന്നര വർഷത്തിലധികം കാത്തിരുന്നിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെ സുരേഷിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് വില ഉയർന്നതിനാൽ ഒരു സെൻറിന് 6.5 ലക്ഷം രൂപ കണക്കാക്കി 10 സെൻറിന് 63 ലക്ഷം വ്യവസായവകുപ്പിന് അടക്കണമെന്നും ജില്ല വ്യവസായവകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പണമടക്കാൻ സാധിച്ചില്ലെങ്കിൽ സ്ഥലം തിരികെ നൽകാനും ജില്ല വ്യവസായവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടർന്നാണ് ജില്ല വ്യവസായവകുപ്പിനെതിരെ കത്തെഴുതി വെച്ച് സുരേഷ് ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചത്. മരണത്തെതുടർന്ന് വെള്ളിയാഴ്ച സുരേഷിെൻറ മൃതദേഹവുമായി വ്യവസായികൾ വെള്ളയമ്പലം വ്യവസായവകുപ്പ് ഓഫിസിലേക്ക് പ്രതിഷേധമാർച്ചും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.