നഗരസഭ ഹരിത നഗരോത്സവം ക്യാമ്പുകൾ 19ന് തുടങ്ങും

തിരുവനന്തപുരം: നഗരസഭ ഗ്രീൻ ആർമിയുടെ നേതൃത്വത്തിലുള്ള മധ്യവേനലവധിക്കാല ക്യാമ്പുകൾ 19-ന് ആരംഭിക്കും. ഹരിത നഗരോത്സവം എന്ന പേരിലുള്ള ക്യാമ്പുകൾ രണ്ട് ഘട്ടങ്ങളിലായി ആറ് കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏഴാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാലിന്യപരിപാലനം, പരിസര സംരക്ഷണം എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പുകൾ നയിക്കുന്നത് ഈ മേഖലയിലെ വിദഗ്ധരാണ്. ഓരോ ക്യാമ്പിലും 50 കുട്ടികൾക്കാണ് പ്രവേശനം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പി​െൻറ സമയം. ഒന്നാം ഘട്ട ക്യാമ്പുകൾ 19ന് ആരംഭിച്ച് 22ന് അവസാനിക്കും. ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ തൈക്കാട്, ഗവ. ഹൈസ്കൂൾ കഴക്കൂട്ടം, ഗവ.സെൻട്രൽ സ്കൂൾ അട്ടക്കുളങ്ങര, ശിശുവിഹാർ സ്കൂൾ വഴുതക്കാട് എന്നിവയാണ് ഒന്നാം ഘട്ടത്തിലെ ക്യാമ്പ് സ​െൻററുകൾ. രണ്ടാം ഘട്ട ക്യാമ്പുകൾ 26ന് ആരംഭിച്ച് 29ന് സമാപിക്കും. ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പേട്ട, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കരമന എന്നിവയാണ് രണ്ടാം ഘട്ടത്തിലെ ക്യാമ്പ് സ​െൻററുകൾ. തണൽ, സഹൃദയ, കെയർ അദേഴ്സ് റ്റൂ, മേക്ക് എ ഡിഫറൻസ്, പ്രകൃതി, റീ സൈക്കിൾ ബിൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഇൻഡസ് സൈക്ലിങ് എംബസി എന്നീ സംഘടനകളിലെ സന്നദ്ധപ്രവർത്തകരാണ് ഹരിത നഗരോത്സവം ക്യാമ്പുകളുടെ മ​െൻറർമാരായി പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും നഗരസഭ മെയിൻ ഓഫിസിലെ േപ്രാജക്ട് സെക്രേട്ടറിയറ്റിൽ നേരിട്ടോ 9995358178, 9560125882 എന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടാം. നഗരസഭ വെബ്സൈറ്റിലും (\Rwww.corporationotfrivandrum.in , Green Army International \S എന്ന ഫെയ്സ്ബുക്ക് പേജിലും ലഭ്യമായ ലിങ്കുകളിലൂടെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. രജിസ്േട്രഷൻ 13ന് അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.