സമാദരണീയ സ്പീക്കറായിരുന്നു സി.എച്ച് -സ്പീക്കർ തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ സമാദരണീയനായ സ്പീക്കറായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ വികസനത്തിന് വേണ്ടിയും പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിെൻറ ഉന്നമനത്തിനായും ആത്മാർഥമായി പരിശ്രമിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനകർമം മുൻ എം.എൽ.എ ഡോ. എ. യൂനുസ് കുഞ്ഞിന് നൽകി സ്പീക്കർ നിർവഹിച്ചു. സി.എച്ച്. സ്മാരക സമിതി രക്ഷാധികാരിയായ നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ എം.എസ്. ഫൈസൽഖാെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ഇന്തോ അറബ് ഫ്രണ്ട്ഷിപ് സെൻറർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മാഹിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.എസ്. ഹമീദ് സ്വാഗതവും പി. സ്വാഗതവും പി. സെയ്ദലി നന്ദിയും പറഞ്ഞു. കാപ്ഷൻ tvc81 സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ച് സ്മാരകസമിതി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം ആദ്യപതിപ്പ് എ. യൂനുസ് കുഞ്ഞിന് നൽകി സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.