കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി

പേരൂർക്കട: സൈക്കിൾ ചവിട്ടുന്നതിനിടയിൽ കിണറ്റിൽവീണ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരൂര്‍ക്കട വഴയില വേറ്റിക്കോണം ബേബിവില്ലയിൽ കാന്തിലാലി​െൻറ മകൻ ആദര്‍ശാണ് (10) അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വീടിനടുത്ത് ഇടറോഡിൽ സൈക്കിൾ ചവിട്ടുകയായിരുന്ന ആദർശ് എതിരെ വന്ന ഒാേട്ടാക്ക് കടന്നുപോകാന്‍ സൈഡ് കൊടുക്കുന്നതിനിടെ റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് പേരൂർക്കട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം കുട്ടിയെ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.