തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട്ടിലെ ദലിത്-പിന്നാക്ക സംഘടനകളുടെ നേതാക്കൾ സന്ദർശിച്ചു. സാമൂഹികനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളിൽ ഉറച്ചുനിന്ന് ഭരണം നടത്തുന്നതിന് മുഖ്യമന്ത്രിയെ അവർ അഭിനന്ദിച്ചു. ആദി തമിളർ കക്ഷി, അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട്, സമൂഹനീതി കക്ഷി എന്നീ സംഘടനകളുടെ നേതാക്കളാണ് സന്ദർശിച്ചത്. ആദി തമിളർ കക്ഷി മുഖ്യമന്ത്രിക്ക് സോഷ്യൽ ജസ്റ്റിസ് ഫൈറ്റർ അവാർഡും സമ്മാനിച്ചു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ദലിതരെ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനവും അഴുക്കുചാൽ വൃത്തിയാക്കുന്നതിന് ബാൻഡിക്കൂട്ട് എന്ന യന്ത്രം വികസിപ്പിച്ചെടുത്തതും ആദിവാസികൾക്കും ദളിതർക്കും ഭൂമി വിതരണംചെയ്യുന്നതും സർക്കാറിന് അധഃസ്ഥിതരോടുള്ള ആഭിമുഖ്യവും കരുതലുമാണ് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സി. വെൺമണി (ആദി തമിളർ കക്ഷി), യു.കെ. ശിവാനം, ആറുച്ചാമി (അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട്), എൻ. പനീർശെൽവം (സമൂഹനീതി കക്ഷി) തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.