ലേഖനരചന മത്സരഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരണമായ കേരളകർഷകൻ മാസിക സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ സംസ്ഥാനതല ലേഖനരചന മത്സരത്തി​െൻറ ഫലം പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് ആനപ്പാറ സ്കൂളിലെ കെ.കെ. റാഹില, അതേസ്കൂളിലെ നീലിമ വാസൻ, എറണാകുളം ജില്ലയിലെ നാഷനൽ സ്കൂൾ മേപ്രത്തുപ്പടിയിലെ ഹന്ന ഫാത്തിമ എന്നിവർക്കാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ. നീലിമ തോമസ്, പി.എസ്. നന്ദന, വീണ ബാബുരാജ്, എസ്. നേഹ, എൻ. അനുശ്രീ, വൈ. നിള എന്നിവരാണ് േപ്രാത്സാഹന സമ്മാനത്തിന് അർഹരായത്. ഒന്നാംസമ്മാനം 5000 രൂപയും രണ്ടാംസമ്മാനം 3000 രൂപയും മൂന്നാംസമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റുമാണ്. കൂടാതെ ആറുപേർക്ക് 1000 രൂപ വീതം േപ്രാത്സാഹനസമ്മാനവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.