കുളത്തൂപ്പുഴ: അഞ്ചല്‍--കുളത്തൂപ്പുഴ പാതയില്‍ റോഡുവക്കുകളില്‍ മണ്ണൊലിച്ചുപോയി ഉണ്ടായ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ പാതയോരങ്ങളില്‍ അങ്ങോളമിങ്ങോളം നിരവധികുഴികള്‍ രൂപംകൊണ്ടിട്ടുണ്ട്. വലിയേല ജങ്ഷന് സമീപം രണ്ട് സ്ഥലങ്ങളില്‍ റോഡുവക്കില്‍ ഉണ്ടായിട്ടുള്ള കുഴികൾ അകലെ നിന്നുമെത്തുന്ന വാഹനയാത്രികരുടെ ദൃഷ്ടിയില്‍പെടാത്ത വിധത്തിലാണുള്ളത്. അതിനാല്‍തന്നെ ഇവ ഉയര്‍ത്തുന്ന അപകടഭീഷണി വലുതാണ്. രാത്രിസമയങ്ങളില്‍ എതിരെയെത്തുന്ന വാഹനത്തിെൻറ പ്രകാശത്തില്‍ മുന്നിലായുള്ള കുഴി ശ്രദ്ധയില്‍പെടാതെ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണെന്നതിനാല്‍ നാട്ടുകാര്‍ കമ്പ് നാട്ടി ചുവന്നതുണി കെട്ടി അപകടസൂചന നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.