തിരുവനന്തപുരം: മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 200 ഗ്രാം സ്വർണം വിമാനത്താവളത്തിൽ പിടികൂടി. തമിഴ്നാട് സ്വദേശി റാസ മുഹമ്മദിെൻറ (41) പക്കൽ നിന്നുമാണ് സ്വർണം എയർ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ശ്രീലങ്കൻ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഇയാളെ കസ്റ്റംസ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിെച്ചങ്കിലും സ്വർണം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പിന്നീട് സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.