ജലം മലിനമാക്കുന്നത് കഠിനമായ കുറ്റം- മുഖ്യമന്ത്രി 'ജലശ്രീ' പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലം മലിനമാക്കുന്നത് കഠിനമായ കുറ്റമാണ്. അതിന് തക്കതായ ശിക്ഷ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ സമ്പൂർണ ജലസുരക്ഷ പദ്ധതിയായ 'ജലശ്രീ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളും കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കേണ്ടത് ഒാരോ വ്യക് തിയുടെയും സമൂഹത്തിെൻറയും കടമയാണ്. അതിലേക്ക് ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. വരും തലമുറക്കുകൂടി കരുതലായിട്ടുള്ള ദീർഘവീക്ഷണ പദ്ധതിയാണ് ജലശ്രീയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വരൾച്ച തടയാൻ ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കി ശുദ്ധീകരിക്കുകയും എല്ലാ കിണറുകളും റീചാർജ് ചെയ്യുകയുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡെൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. മന്ത്രി കെ.ടി. ജലീൽ ജലശ്രീയുടെ ലോഗോ പ്രകാശനം ചെയ്തു. മന്ത്രി മാത്യു ടി. തോമസ് ജലസുരക്ഷ സന്ദേശം നൽകി. ഡോക്യുമെൻററി സീഡിയുടെ പ്രകാശം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ജലസുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ പദ്ധതി രേഖ ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ ശശി തരൂർ, എ. സമ്പത്ത്, എം.എൽ.എമാരായ ഡി.കെ. മുരളി, ബി. സത്യൻ, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, എ.ഡി.എം ജോൺ സാമുവൽ, ഹരിത കേരള മിഷൻ വൈസ് ചെയർമാൻ ടി.എൻ. സീമ, പ്ലാനിങ് ബോർഡ് അംഗം കെ.എൻ. ഹരിലാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം, വി. രഞ്ജിത്ത്, എസ്.കെ. പ്രീജ, ഗീതാ രാജശേഖരൻ, എസ്.കെ. പ്രീജ, കെ. ചന്ദ്രശേഖരൻ, ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.