എസ്​റ്റിമേറ്റ് പുതുക്കി ഖജനാവ് ചോർത്താൻ അനുവദിക്കില്ല- ^മന്ത്രി സുധാകരൻ

എസ്റ്റിമേറ്റ് പുതുക്കി ഖജനാവ് ചോർത്താൻ അനുവദിക്കില്ല- -മന്ത്രി സുധാകരൻ പുനലൂർ: റോഡുകളുടെ തകർച്ചക്ക് പരിഹാരംകാണാൻ എൻജിനീയർമാർക്ക് കുഴിബുക്ക് സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഓവർസിയർമാർ സെക്ഷനിലെ റോഡുകളിലെ കുഴികളെക്കുറിച്ച് എൻജിനീയർക്ക് റിപ്പോർട്ട് നൽകണം. അത് ഉന്നത ഉദ്യോഗസ്ഥർക്കും നൽകണം. റോഡിലെ കുഴികൾ കൂടാതിരിക്കാനും അത് അടക്കാൻ ഉദ്യോഗസ്ഥർ വേഗം ഇടപെടാനുമാണ് കുഴിബുക്ക് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. പുനലൂർ മണിയാറിൽ റോഡി​െൻറ നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർമാണജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ എസ്റ്റിമേറ്റ് പുതുക്കി അധികതുക കൈക്കലാക്കി ഖജനാവ് ചോർത്തുന്ന രീതി അനുവദിക്കില്ല. മുമ്പ് ഇതിനായി ചില ഉദ്യോഗസ്ഥരും കരാറുകാരും പ്രവർത്തിച്ചിരുെന്നന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് തുകക്ക് പണിചെയ്യാൻ കരാറുകാർ തയാറാകണം. നിർമാണ അനുമതികളിൽ വരുത്തുന്ന കാലതാമസവും അധികചെലവിനും അഴിമതിക്കും വഴിെവച്ചിരുന്നു. ആ പ്രവണത സർക്കാർ തിരുത്തുകയാണ്. സർക്കാറി​െൻറ വികസനപ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരും പിന്തുണനൽകണം. ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമുണ്ടാകരുത്. പുനലൂരിലൂടെ ദേശീയപാതക്ക് സമാന്തരമായി ബൈപാസ് നിർമിക്കുന്നതിനുള്ള പ്രാഥമിക സർവേ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയതായും ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി റോഡ് പണികൾക്ക് പുനലൂർ മണ്ഡലത്തിൽ ഉൾെപ്പടെ 13 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.