തിരുവനന്തപുരം: വൈവിധ്യമാർന്ന ബിസിനസ് മേഖലകൾ കൈകാര്യം ചെയ്യുന്ന ഹെർക്കുലീസ് ഗ്രൂപ് ഒാഫ് കമ്പനീസിെൻറ പുതിയ സംരംഭമായ 'അമൃതാഞ്ജലി' ബ്രാൻഡിന് കീഴിൽ ഉൽപന്നങ്ങൾ വിപണിയിലെത്തി. ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും ലക്ഷ്യമിട്ട് ഗുണമേന്മയാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. നാച്ചുറൽ, ഹെർബൽ, ആയുർേവദിക് വിഭാഗങ്ങളിലായി ബാത്ത് സോപ്പുകളും ഡിറ്റർജൻറുകളുമാണ് 'അമൃതാഞ്ജലി' വിപണിയിൽ എത്തിക്കുന്നത്. ഒൗദ്യോഗിക ഉദ്ഘാടനം മാസ്കറ്റ് ഹോട്ടലിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ഹെർക്കുലീസ് ഗ്രൂപ്പിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അമൃതാഞ്ജലി ഡയറക്ടർമാരായ പ്രജേഷ് ശ്രീനാഥ്, പി.കെ. പ്രമോദ്, എയർ ട്രാവൽസ് എൻറർപ്രൈസസ് മാനേജിങ് ഡയറക്ടറായ ഇ.എം. നജീബ്, കെ.എ.എൽ ചെയർമാൻ കരമന ഹരി, ശിവജി ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ ശിവജി ജഗന്നാഥൻ എന്നിവർ പെങ്കടുത്തു. അമൃതാഞ്ജലിയുടെ ലോഗോ പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.