ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഗജവീരന്മാര്‍ക്കായുള്ള ആനത്തറിയുടെ പണി ഇഴയുന്നു. നിർമാണം തുടങ്ങി രണ്ടുവര്‍ഷമാകുമ്പോഴും പണി എന്ന് തീരുമെന്നറിയാത്ത സ്ഥിതിയിലാണ്. ആനത്തറി ശരിയാകാത്തത് ആനകളെയും ദുരിതത്തിലാക്കുകയാണ്. ദേവസ്വം ബോര്‍ഡിെൻറയും ഇതര ക്ഷേത്രങ്ങളുടെയും തിടമ്പേറ്റുന്ന ആനകളായ ചന്ദ്രശേഖരനും ആഞ്ജനേയനും ശുദ്ധിയുള്ളതും ആവാസ യോഗ്യവുമായ രീതിയില്‍ ഒരിടം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്. പഴയ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷൻ നിന്ന ഭഗവതിക്കൊട്ടാരത്തിനോടു ചേര്‍ന്ന ദേവസ്വം ഭൂമിയില്‍ ഇതിനായി സ്ഥലം കണ്ടെത്തി നിർമാണവും തുടങ്ങി. ചന്ദ്രശേഖരനും ആഞ്ജനേയനുമായി രണ്ട് തറിയാണ് നിർമിക്കുന്നത്. ഒമ്പത് മീറ്റര്‍ ഉയരത്തിലാണ് നിർമാണം. ആനകൾ നില്‍ക്കുന്നതിെൻറ പിന്‍ഭാഗം കരിങ്കല്ലും മുന്‍ഭാഗം മണ്ണുമിട്ട് ഉറപ്പിക്കും. കൊമ്പ് കുത്തി ആനകള്‍ക്ക് എണീക്കുമ്പോള്‍ കൊമ്പിന് പരിക്കേല്‍ക്കാതിരിക്കുന്നതിനു വേണ്ടിയാണ് മുന്‍ ഭാഗത്ത് മണ്ണിടുന്നത്. വനംവകുപ്പിെൻറയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറയും നിരീക്ഷണത്തിലാണ് പ്രവൃത്തി. ഒരു ആനത്തറിക്ക് 10 ലക്ഷത്തോളമാണ് ചെലവ്. ആനത്തറികളുടെ മേല്‍ക്കൂരയുള്‍പ്പെടെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി തറയുടെ പണികളാണുള്ളത്. പുറമെ അടിസ്ഥാനം ഉറപ്പിക്കണം. കുളിപ്പിക്കാനുള്ള സൗകര്യത്തിനായി കുഴല്‍ക്കിണര്‍, മാലിന്യസംസ്‌കരണത്തിനായി ടാങ്ക്, വൈദ്യുതീകരണം എന്നിവയും നടപ്പാക്കണം. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച് പാപ്പാന്മാര്‍ക്ക് താമസിക്കാന്‍ ഇടമൊരുക്കിയിട്ടില്ല. ആനകളെ പാര്‍പ്പിക്കുന്ന ഇടത്തിനടുത്തായി പാപ്പാന്മാരും വേണം എന്ന കാര്യം പരിഗണിക്കാതിരുന്നതാണ് പിഴവിന് കാരണമായി. പുറമെ ഇപ്പോള്‍ നിർമിച്ച ആനത്തറിയുടെ തൂണുകള്‍ക്ക് ആനയെ ബന്ധിപ്പിക്കാനുള്ള ആവശ്യമായ ബലം പോരാ എന്നും ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ആനകള്‍ നില്‍ക്കുന്ന ചുട്ടികുത്ത് പുരക്കടുത്തുള്ള സ്ഥലം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. റോഡരികിൽ ആനയെ കെട്ടിയിരിക്കുന്നതുകൊണ്ട് തന്നെ സാമൂഹികവിരുദ്ധരുടെ ശല്യം ശക്തമാണ്. ശാര്‍ക്കരയിലെ ഈ രണ്ട് ആനകളും രോഗങ്ങള്‍ക്ക് നിരന്തരം ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ ഇവക്ക് നല്ല പരിചരണം ആവശ്യമാണ്. ഭഗവതിക്കൊട്ടാരത്തിനോട് ചേര്‍ന്നുള്ള പുതിയ ആനത്തറി ശാര്‍ക്കരയാറിനോട് ചേര്‍ന്ന് മരങ്ങള്‍ ഏറെയുള്ള കാടുപോലെ തോന്നിക്കുന്ന സ്ഥലമാണ്. ആനത്തറി പൂര്‍ത്തിയാകുമ്പോള്‍ ആനകള്‍ക്ക് ഇപ്പോഴുള്ള ദുരിതത്തില്‍നിന്ന് ഒരു പരിധിവരെ ദുരിതമൊഴിയും എന്നാണ് കരുതുന്നത്. ഓണത്തിന് മുമ്പ് പണി പൂര്‍ത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. ഇത് പാഴ്വാക്കാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.