മൈ കോൺസെപ്​റ്റ്​ മോ​േട്ടാ ഹബ്ബിന്​ തുടക്കം

തിരുവനന്തപുരം: കോൺസെപ്റ്റ് ഗ്രൂപ്പി​െൻറ പുതിയ സംരംഭമായ മൈ കോൺസെപ്റ്റ് ഒാേട്ടാമൊബൈൽ എൻജിനീയറിങ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. ഫിറോസ്ഖാൻ, സി.ഇ.ഒ റൊണാൽഡ് ലിയോ പെരേര എന്നിവർ ചേർന്ന് സ്റ്റുഡിയോയിൽ മോഡിഫൈ ചെയ്ത കാർ അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തലസ്ഥാനത്തെ ആദ്യത്തെ പ്രീമിയം യൂസ്ഡ് കാറുകളുടെ ഉദ്ഘാടനവും നടന്നു. അഡ്വ. വി.കെ. പ്രശാന്തും ശാന്തിഗിരി ആശ്രമം ഒാർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലെ വാഹനങ്ങളുടെ മെക്കാനിക്കായ സോമൻ നായരെ ആദരിച്ചു. തിരുവനന്തപുരം ഒാഫ് റോഡ് ക്ലബി​െൻറ ലോഗോ പ്രകാശനം നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നിർവഹിച്ചു. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ പ്രദർശനവും മാജിക്ഷോ, മ്യൂസിക്കൽ നൈറ്റ് എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.