കുടവൂരിൽ സാമൂഹികവിരുദ്ധ ശല്യം; വളർത്തുമൃഗങ്ങൾ മോഷണംപോകുന്നതായി നാട്ടുകാർ

ചവറ: തെക്കുംഭാഗം കുടവൂർ പ്രദേശത്ത് വളർത്തുമൃഗങ്ങൾ മോഷണംപോകുന്നത് പതിവായി. രാത്രിയിൽ കോഴി, താറാവ്, ആട് തുടങ്ങിയവയെല്ലാം മോഷ്ടിക്കപ്പെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. കോഴിയെയും താറാവിനെയും ആടിനെയുമൊക്കെ വീട്ടിനുള്ളിൽ അടച്ചിടേണ്ട അവസ്ഥയിലാണ് പലരും. വീടുകളിലെ ചുറ്റുമതിലുകളിൽ അസഭ്യം എഴുതിവെക്കുന്നതും ഇവിടെ നിത്യസംഭവമാണ്. സ്ത്രീകളുടെ വസ്ത്രങ്ങൾ പുറത്തിട്ടിരുന്നാൽ കാണാതാകും. കഴിഞ്ഞദിവസം കുടവൂർ ജങ്ഷനിൽ ബേക്കറി അടച്ചിട്ട സമയത്ത് മനുഷ്യവിസർജ്യം തേച്ച സംഭവമുണ്ടായി. സാമൂഹികവിരുദ്ധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എ.സി.പിക്ക് പരാതി നൽകി. പൂർവാധ്യാപക വിദ്യാർഥിസംഗമം ചവറ: ശതാബ്ദി ആഘോഷിക്കുന്ന തേവലക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1988--89 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവാധ്യാപക വിദ്യാർഥിസംഗമം വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. മഴവിൽക്കാലം എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പൂർവവിദ്യാർഥികൾ സ്കൂളിന് ലാപ്ടോപ്പും പുസ്തകങ്ങളും കൈമാറും. പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യാതിഥിയാവും. കിണർ ഇടിഞ്ഞുതാണു കുന്നത്തൂർ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു. പോരുവഴി കമ്പലടി ആപ്പഴനിയിൽ നസീറി​െൻറ വീട്ടുമുറ്റത്തെ 28 തൊടിയുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വ്യാഴാഴ്ച രാവിലെ 8.30 ഓട് കൂടി വലിയ ശബ്ദത്തോടെയാണ് കിണർ ഇടിഞ്ഞത്. കിണറിൽ പതിനാലടിയിലേറി വെള്ളവുമുണ്ടായിരുന്നു. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്ടമായി. റവന്യൂ പഞ്ചായത്ത് അധികൃതർ സ്ഥലംസന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.