തിരുവനന്തപുരം: ചരക്ക്സേവന നികുതി നിയമപ്രകാരം കോമ്പൊസിഷൻ സ്കീം െതരഞ്ഞെടുക്കാനുള്ള അവസരം സെപ്റ്റംബർ 30ന് അവസാനിക്കും. വാർഷിക വിറ്റുവരവ് 75 ലക്ഷത്തിൽ താഴെയുള്ള ചെറുകിട വ്യാപാരികൾ, ഉൽപാദകർ, റെസ്റ്റാറൻറുകൾ എന്നിവർക്കാണ് കോമ്പൊസിഷൻ സ്കീം െതരഞ്ഞെടുക്കാൻ അവസരമുള്ളത്. സ്കീം തെരഞ്ഞെടുത്ത വ്യാപാരികൾ വിറ്റുവരവിെൻറ ഒരു ശതമാനവും ഉൽപാദകർ രണ്ടുശതമാനവും റെസ്റ്റാറൻറുകൾ അഞ്ചുശതമാനവും നികുതിയാണ് അടയ്േക്കണ്ടത്. ഇവർ ഉപഭോക്താക്കളിൽനിന്ന് നികുതി പിരിക്കാനും പാടില്ല. ആഗസ്റ്റ് 16ന് ശേഷം മൈേഗ്രറ്റ് ചെയ്ത വ്യാപാരികൾക്കും പുതിയ രജിസ്ട്രേഷൻ എടുത്ത വ്യാപാരികൾക്കും കൂടി അവസരം നൽകുന്നതിനാണ് കോമ്പൊസിഷൻ സ്കീം സെപ്റ്റംബർ 30 വരെ നീട്ടിയതെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.