തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിെന കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതി കാട്ടാക്കട സ്വദേശി വിഷ്ണുമോഹന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പൊലീസിെൻറ അപേക്ഷ ജില്ല കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയതിൽ തെറ്റില്ലെന്നും അതിനാൽ ജാമ്യം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതി അേന്വഷണോദ്യോഗസ്ഥെൻറ മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും തിരുവനന്തപുരം ജില്ല പ്രിൻസിപ്പിൽ സെഷൻസ് ജഡ്ജ് ഹരിപാൽ നിർദേശിച്ചു. അറസ്റ്റിലായി മൂന്നാം ദിവസംതന്നെ വിഷ്ണുമോഹന് മജിസ്േട്രറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ വിഷ്ണു മോഹനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മൊഴി ലഭിെച്ചന്ന് വ്യക്തമാക്കി ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന്, ജാമ്യം റദ്ദാക്കാൻ ജില്ല കോടതിയിൽ അപേക്ഷയും നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.