ബാലരാമപുരം: നിരവധി ആക്രമണക്കേസിലെ പ്രതിയെ നരുവാംമൂട് പൊലീസ് സാഹസികമായി പിടികൂടി. ബാലരാമപുരം പൊലീസിന് കൈമാറി. വെടിവെച്ചാൻകോവിൽ സ്വദേശി ഹരിപ്രസാദ് (25) ആണ് പിടിയിലായത്. നാല് ദിവസം മുമ്പ് വെടിവെച്ചാൻകോവിലിൽ വീട് ആക്രമിച്ച് വീടിന് മുന്നിലിരുന്ന ബൈക്ക് വെട്ടിപ്പൊളിച്ച കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഹരിപ്രസാദ് നരുവാമൂട് എസ്.ഐ സന്തോഷ്കുമാറിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഓടിച്ചിട്ട് പിടികൂടി ബാലരാമപുരം പൊലീസിന് കൈമാറുകയായിരുന്നു. പത്തിലേറെ ആക്രമണേക്കസിലും കഞ്ചാവ് കേസിലും പ്രതിയാണ്. നേമം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ബാലരാമപുരം പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.