വെഞ്ഞാറമൂട്: രംഗപ്രഭാത് കുട്ടികളുടെ നാടകവേദി കേരള സാംസ്കാരികവകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഒമ്പതാ-മത് ദേശീയ നാടകോത്സവവും 10ാമത് ഗുരു കെ. കൊച്ചുനാരായണപിള്ള വാർഷികഅനുസ്മരണവും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. രംഗപ്രഭാത് ട്രസ്റ്റ് മെംബർ അലന്തറ ജി. കൃഷ്ണപിള്ള ആധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. തോന്നയ്ക്കൽ ആശാൻ സ്മാരകം സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ, കേരള ഒാട്ടോമൊബൈൽസ് ചെയർമാൻ കരമന ഹരി, എസ്. ഹരികൃഷ്ണൻ, കെ.എസ്. ഗീത എന്നിവർ പങ്കെടുത്തു. എസ്. അനിൽകുമാർ നന്ദി പറഞ്ഞു. തുടർന്ന് രംഗപ്രഭാത് ആലന്തറ ജി. കൃഷ്ണപിള്ള രചനയും സംവിധാനവും നിർവഹിച്ച 'പൂവൻകോഴി മുട്ടയിട്ടു' നാടകം അവതരിപ്പിച്ചു. ഒക്ടോബർ ഒന്നിന് പരിപാടി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.