തിരുവനന്തപുരം: സിവിൽ സർവിസ് ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെ മുരുക്കുംപുഴ പാണൂർ മുസ്ലിം ജമാഅത്ത് ആദരിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പരിപാടി തദ്ദേശഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുസ്ലിം അസോ. പ്രസിഡൻറ് ഇ.എം. നജീബ് മുഖ്യപ്രഭാഷണം നിർവഹിക്കും. പാണൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എച്ച്. ഷഹീർ മൗലവി അധ്യക്ഷത വഹിക്കും. സിവിൽ സർവിസ് നേടിയ പാണൂർ മദ്റസയിലെ പൂർവ വിദ്യാർഥിനി രഹ്ന റാഫി, കേരള സർവകലാശാലയിൽനിന്ന് എം.ബി.എക്ക് ഒന്നാംറാങ്ക് നേടിയ ഷഹാന ഷാനവാസ്, അന്താരാഷ്ട്ര സർക്കിൾ ഫെൻസിങ് ടൂർണമെൻറിൽ വെങ്കല മെഡൽ നേടിയ മുഹ്സിൻ, നസാൽ എന്നിവരെ അനുമോദിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡുകളും മജ്ലിസ് ഫെസ്റ്റ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കാപ്ഷൻ എട്ടാമത് നെടുമങ്ങാട് ബൈബിൾ കൺവെൻഷൻ കെ.സി.ബി.സി കരിസ്മാറ്റിക് കമീഷൻ ചെയർമാൻ ഡോ. സാമുവൽ മാർ െഎറേനിയസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.