കോവളം: വെള്ളായണി കാർഷികകോളജിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച രാത്രി എേട്ടാടെയാണ് തീപിടിത്തമുണ്ടായത്. വെള്ളായണി കാർഷിക കോളജിനും അയ്യങ്കാളി സ്പോർട്സ് സ്കൂളിനും സമീപം സ്ഥിതിചെയ്യുന്ന ഇൻഡോർ സ്റ്റേഡിയത്തിെൻറ ഒന്നാം നിലയിലെ ജൂഡോ പരിശീലനകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ജൂഡോ മാറ്റുകളും പരിശീലന ഉപകരണങ്ങളും കത്തിനശിച്ചു. സ്റ്റേഡിയത്തിെൻറ ഗ്ലാസ് ചില്ലുകൾ തകർന്നു. വിഴിഞ്ഞം സ്റ്റേഷൻ ഓഫിസർ ഗിൽബർട്ടിെൻറ നേതൃത്വത്തിലെ രണ്ട് ഫയർഫോഴ്സ് യൂനിറ്റുകളും ചാക്ക, ചെങ്കൽചൂള എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ഫയർഫോഴ്സ് യൂനിറ്റുകളും എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ലെന്നും നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നതെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. എന്നാൽ, ഫയർ എക്സിറ്റൻഗുഷർ അടക്കം തീയണക്കാനുള്ള ആധുനിക സംവിധാനമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ തീ പടർന്നുപിടിച്ചത് ദുരൂഹമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.