കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ കെ. രവീന്ദ്രൻ സ്‌മാരക ഫോട്ടോഗ്രഫി അവാർഡിന് കേരളകൗമുദി ഫോട്ടോഗ്രാഫർ എം.എസ്. ശ്രീധർലാൽ അർഹനായി. നഗരമാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച ഓടയിൽ സ്ലാബ് പൊട്ടിച്ച് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയുടെ ചിത്രമാണ് അവാർഡിന് അർഹനാക്കിയത്. പ്രദീപ് വാളത്തുംഗൽ (അമൃത ടി.വി), സി.ആർ. ഗിരീഷ് കുമാർ (മാതൃഭൂമി) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. വ്യാഴാഴ്ച വൈകീട്ട് ആറിന് ഗ്രന്ഥശാലയിലെ കെ.പി. അപ്പൻ സ്‌മാരക നവശക്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭ സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.