കൊല്ലം: ചവറ കെ.എം.എം.എല്ലിെൻറ പ്രവർത്തനത്തെ തുടർന്ന് ജനജീവിതം ദുരിതപൂർണമായ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണെമന്ന ദേശീയ ഹരിത ട്രൈബ്യൂണൽ സൗത്ത് സോണിൽനിന്നുണ്ടായ വിധി നടപ്പാക്കണമെന്ന് പൊല്യൂട്ടഡ് ഏരിയ വെൽഫെയർ സൊസൈറ്റി പന്മന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമ്പനിയുടെ പ്രവർത്തനം മൂലം ഗ്രാമങ്ങളിലെ കിണറുകളും മറ്റ് ജലാശയങ്ങളും മലിനമായെന്ന് വിവിധ പഠനങ്ങളിൽ വ്യക്തമാണ്. എൻ.ഇ.ഇ.ആർ.െഎ നിർദേശിച്ച പരിഹാരമാർഗങ്ങൾ സമയബന്ധിതമായി നടപ്പാക്കാത്തപക്ഷം കമ്പനി പൂട്ടാനുതകുന്ന ഉത്തരവ് മലിനീകരണ നിയന്ത്രണ ബോർഡ് പുറെപ്പടുവിക്കാനും ഹരിതട്രൈബ്യൂണൽ നിർദേശിച്ചു. പ്രദേശെത്ത ജലസ്രോതസ്സുകൾ പഴയപടി ആകുന്നതുവരെ കമ്പനി ശുദ്ധജല വിതരണം നടത്തണമെന്നും ഹരിത ട്രൈബ്യൂണലിെൻറ വിധിയിൽ പറയുന്നു. കമ്പനിയുടെ മലിനീകരണം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ട് അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കമ്പനി ഇപ്പോൾ നടത്തിവരുന്ന സാമൂഹികക്ഷേമ പദ്ധതികൾ മാലിന്യവ്യാപനം മൂലമുണ്ടാകുന്ന ദുരിതങ്ങൾക്ക് പരിഹാരമാവില്ലെന്നും ട്രൈബ്യൂണൽ കണ്ടെത്തിയതായി ഭാരവാഹികൾ പറഞ്ഞു. കുടിവെള്ളം അടക്കം മലിനമായ സ്ഥലങ്ങളിൽ കമ്പനി വെള്ളം വിതരണം നടത്തുന്നുണ്ടെങ്കിലും എല്ലാ വീടുകളിലും വിതരണം ചെയ്യാറില്ല. വിവിധ സമയങ്ങളിൽ കോടതികളിൽനിന്നും കമീഷനുകളിൽനിന്നും ഉണ്ടായ വിധികൾ നടപ്പാക്കുന്നതിൽ കമ്പനി അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ട്. ദുരിതബാധിതപ്രദേശങ്ങൾ മതിയായ നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കണമെന്നതടക്കം നിരവധി നിർദേശങ്ങൾ മനുഷ്യാവകാശ കമീഷൻ നിർദേശിച്ചിട്ടും കമ്പനി അധികൃതർ മുഖവിലക്കെടുത്തില്ലെന്നും പൊല്യൂട്ടഡ് ഏരിയ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വിദ്യാധരൻ, സെക്രട്ടറി ഡി. സുരേഷ്കുമാർ, പി. ശങ്കരൻ പിള്ള എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.