തിരുവനന്തപുരം: തിക്കുറിശ്ശി സുകുമാരൻ നായരുടെ ജന്മശതാബ്ദി ആേഘാഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് തിക്കുറിശ്ശി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 11ാമത് തിക്കുറിശ്ശി മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. പ്രിൻറിങ്-ടെലിവിഷൻ മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് നൽകുന്നത്. പരമ്പരകൾ, ഫീച്ചർ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, ചലച്ചിത്ര റിപ്പോർട്ടിങ് എന്നിവ അച്ചടി വിഭാഗത്തിൽനിന്ന് പരിഗണിക്കുന്നതിനായി ഇവയുടെ മൂന്ന് കോപ്പി വീതവും ടെലിവിഷൻ അവാർഡിന് ബന്ധപ്പെട്ട മൂന്ന് സീഡികളും അനുബന്ധ കുറിപ്പും അയക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും രാജൻ വി പൊഴിയൂർ (സെക്രട്ടറി, തിക്കുറിശ്ശി ഫൗണ്ടേഷൻ) സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം -1 (േഫാൺ: 9947005503) വിലാസത്തിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.