മുഖ്യമ​ന്ത്രിയോട്​ ഗൗരിയമ്മ^ 'വിജയൻ ഒന്ന്​ സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം...'

മുഖ്യമന്ത്രിയോട് ഗൗരിയമ്മ- 'വിജയൻ ഒന്ന് സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം...' തിരുവനന്തപുരം: 'വിജയൻ ഒന്ന് സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം സ്ത്രീകൾ നേരിടുന്ന ദുരിതം. പെണ്ണുങ്ങൾക്ക് വഴിയിലിറങ്ങാനാകാത്ത സ്ഥിതിയാണിപ്പോൾ'. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള കെ.ആർ. ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് സദസ്സ് ആദ്യമൊന്ന് അമ്പരന്നു. പൊട്ടിച്ചിരിയായിരുന്നു പിന്നെ. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭ ഹാളിൽ നടന്ന മുൻ സാമാജികരുടെ ഒത്തുചേരലിലായിരുന്നു ഗൗരിയമ്മയുടെ അറ്റകൈ പ്രയോഗം. 'ഞാൻ പണ്ട് രാത്രി 10 മണിക്കൊക്കെ നടന്നുപോയിട്ടുണ്ട്. ആരും ഉപദ്രവിച്ചിട്ടില്ല. ഇന്ന് അങ്ങനെയല്ല സ്ഥിതി'. വാത്സല്യം നിറഞ്ഞ വിമർശനം തുടരുേമ്പാഴും മുഖ്യമന്ത്രിക്ക് പുഞ്ചിരി. തുടർന്ന് അനുഭവങ്ങൾ ഇടമുറിയാതെ പെയ്തു. മറവിക്ക് മായ്ക്കാനാവാത്ത ഒാർമകളിൽ സദസ്സിനും ആവേശം. 'ദാ അവിടെയാ ഞാൻ ഇരുന്നേ...' പഴയ നിയമസഭഹാളി​െൻറ ഇടതുവശത്തേക്ക് ഗൗരയമ്മ വിറയ്ക്കുന്ന വിരൽ ചൂണ്ടിയപ്പോൾ കണ്ണുകൾ നീണ്ടത് ഏതാനും കൈ അകലത്തിലെ ഇരിപ്പിടത്തിലേക്കാണെങ്കിൽ ഒാർമകൾ നീണ്ടത് ആറു പതിറ്റാണ്ടുകൾക്കപ്പുറത്തേക്കാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് ഒാർമകളിൽ എക്കാലത്തെയും ആവേശമായ 1957ലേക്ക്. സംഗമം പകുതി പിന്നിട്ടപ്പോഴാണ് ഗൗരിയമ്മ വന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ സദസ്സിലേക്ക് ഇറങ്ങി ഗൗരിയമ്മയെ കൈ പിടിച്ച് വേദിയിലെത്തിച്ചു. സംസാരിക്കാനെഴുന്നേറ്റ ഗൗരിയമ്മ പിന്നിലായി ഇരുന്ന ഉമ്മൻ ചാണ്ടിയെ 'അങ്ങോേട്ടക്ക് മാറിയിരിക്ക്, എനിക്ക് കാണണം..'എന്നാവശ്യപ്പെട്ട് വാത്സല്യത്തോടെ ഇരിപ്പിടം മാറ്റിച്ചു. എല്ലാവരോടും ക്ഷമ പറഞ്ഞത് തുടങ്ങിയ ഗൗരിയമ്മ ആ രഹസ്യവും വെളിപ്പെടുത്തി-'എനിക്ക് നൂറ് വയസ്സോടടുക്കുന്നു, ജനങ്ങൾക്കു വേണ്ടി അവർക്കൊപ്പം നിന്ന് പ്രവർത്തിച്ചാൽ 100 അല്ല 120 വയസ്സുവരെയും ജീവിക്കാം'. സംസാരത്തിനൊടുവിൽ ഉപദേശിക്കാനും മറന്നില്ല. 'രാഷ്ട്രീയം ജനസേവനത്തിനാണ്. കേരളത്തി​െൻറ ചരിത്രം പഠിച്ച്, തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉൾക്കൊണ്ടും മുന്നോട്ടു പോകണം. സംഘടനകൾ ജനങ്ങൾക്ക് വേണ്ടിയാകണം'. ചടങ്ങ് കഴിഞ്ഞ് മടങ്ങും നേരം ത​െൻറ പഴയ സീറ്റിൽ ഒരുവട്ടം കൂടി ഇരിക്കാനും ഗൗരിയമ്മ മറന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മക്ക് ഉപഹാരം നൽകി. സ്ത്രീ എന്ന സ്വത്വത്തിൽ മാത്രം ഒതുങ്ങിപ്പോകാത്ത സ്വാതന്ത്ര്യത്തി​െൻറയും ആത്മാഭിമാനത്തി​െൻറയും കരുത്തി​െൻറയും പ്രതീകമാണ് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.