യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കല്ലമ്പലം: കടുവയിൽ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരവാരം തോട്ടയ്ക്കാട് കാഞ്ഞിലിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ശ്യാമളാലയത്തിൽ സതീഷ് ചന്ദ്രനാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന്, കല്ലമ്പലം െപാലീസിനെ വിവരമറിയിച്ചു. ആറ്റിങ്ങൽ അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു. ചൊവ്വാഴ്ച രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജോലി സംബന്ധമായി ചിലപ്പോൾ താമസിച്ചുവരാറുണ്ട്, അതുകൊണ്ട് കൂടുതൽ അന്വേഷിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നിർമാണ മേഖലയിൽ തൊഴിലാളിയാണ്. ഭാര്യ: ബിന്ദു. ചിത്രം സതീഷ് ചന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.