ബ്ലഡ് ട്രാന്‍സ്ഫ്യൂഷന് വിധേയരാവുന്ന രോഗികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും ^മന്ത്രി ശൈലജ

ബ്ലഡ് ട്രാന്‍സ്ഫ്യൂഷന് വിധേയരാവുന്ന രോഗികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും -മന്ത്രി ശൈലജ തിരുവനന്തപുരം: ബ്ലഡ് ട്രാന്‍സ്ഫ്യൂഷന് വിധേയരാവുന്ന രോഗികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. റീജനല്‍ കാന്‍സര്‍ സ​െൻററില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (NAT) സംവിധാനം നടപ്പാക്കുന്നതിനും തീരുമാനിച്ചു. ആറുമാസമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിെല ടീം ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. നമ്മുടെ സംസ്ഥാനത്ത് 170 രക്തബാങ്കുകളാണ് നിലവിലുള്ളത്. 36 എണ്ണമാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍, 170 രക്തബാങ്കുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളാണ് നടന്നുവരുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം പേരാണ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന് വിധേയരാകുന്നത്. 2013 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നിലവിലുള്ള സ്‌ക്രീനിങ് പ്രക്രിയയിലൂടെ 240 എച്ച്.െഎ.വി പോസിറ്റിവ്, ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി എന്നിവ ബാധിച്ച രക്തമുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.െഎ.വി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രധാന പ്രതിസന്ധി വിന്‍ഡോ പീരിയഡിലുള്ള (24 ആഴ്ച) രോഗികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ്. NAT ഉപയോഗിച്ചാല്‍ പോലും ആദ്യത്തെ ഒന്നുരണ്ടാഴ്ചകളിലുള്ള എച്ച്.െഎ.വി ബാധിത രോഗികളെ കണ്ടെത്താനാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.