കിളിമാനൂർ: പൊതുമാർക്കറ്റ് കൈയേറി കളിസ്ഥലമാക്കിയത് ചെറുകിട കച്ചവടക്കാരുടെ ഉപജീവനം മുട്ടിച്ചു. കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് മാർക്കറ്റാണ് പ്രദേശത്തെ ഒരുവിഭാഗം ചെറുപ്പക്കാർ കൈയേറി കളിസ്ഥലമാക്കിയത്. ഇവിടെനിന്ന് 100 മീറ്ററിനുള്ളിൽ പഞ്ചായത്ത് വക കളിസ്ഥലം ഉണ്ടായിരിക്കെയാണ് സംഭവം. പതിറ്റാണ്ടുകൾ പഴക്കം ചെന്നതാണ് പോങ്ങനാട് പൊതുചന്ത. കാർഷിക വിളകളായ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയവയുടെയും വെറ്റില, അടക്ക, കുരുമുളക്, കശുവണ്ടി, മൺപാത്രങ്ങളടക്കമുള്ളവയുടെ വിപണന കേന്ദ്രമെന്ന നിലയിലും പ്രസിദ്ധമായിരുന്നു. 2014-ൽ പോങ്ങനാട് യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ മാർക്കറ്റിെൻറ പകുതിഭാഗം പഞ്ചായത്ത് ജില്ല പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇതിന് മുമ്പേ തന്നെ ഹോമിയോ ആശുപത്രിയും മാർക്കറ്റിനുള്ളിൽ പ്രവർത്തനം തുടങ്ങി. സ്കൂളിനായി ചന്ത ഒഴിപ്പിച്ചപ്പോൾ, ബാക്കിയുള്ള ഭാഗത്ത് മാർക്കറ്റ് പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പൊതുചന്തയും മറ്റ് ദിവസങ്ങളിൽ മീൻ, പച്ചക്കറി കച്ചവടക്കാരും എത്തുന്നുണ്ട്. കച്ചവടക്കാരിൽ ബഹുഭൂരിപക്ഷവും ഇതുകൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇതിനെ തടഞ്ഞുകൊണ്ടാണ് നെറ്റ് ഉപയോഗിച്ച് ചന്ത കെട്ടിയടച്ചത്. പൊതുമാർക്കറ്റ് നാട്ടിൻപുറത്തിെൻറ അവശ്യഘടകമാണെന്ന് ശാന്തിനഗർ െറസിഡൻറ്സ് അസോ. സെക്രട്ടറി പാറയ്ക്കൽ ശശിയും പ്രസിഡൻറ് രാജഗോപാലൻ നായരും പറഞ്ഞു. ഇത് സംബന്ധിച്ച് കിട്ടിയ പരാതിയിൽ അടിയന്തര നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.