വെഞ്ഞാറമൂട്: മേൽപാലം നിർമാണം അശാസ്ത്രീയമെന്ന് സുധീര്‍ഷാ പാലോട് എം.എല്‍.എ സബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പകരം കൂടുതല്‍ കുരുക്കിനും വലിയ സാമ്പത്തിക നഷ്ടത്തിനും, അപകടങ്ങള്‍ക്കും നിർമാണം ഇടയാക്കി. ശാസ്ത്രീയ പഠനങ്ങളുടെ അഭാവം, അനുയോജ്യമല്ലാത്ത രൂപകല്‍പന, അശാസ്ത്രീയമായി വാഹനങ്ങളുടെ വഴി തിരിച്ചുവിടല്‍ എന്നിവ പ്രധാന കാരണങ്ങളായി എം.എല്‍.എ ഉന്നയിച്ചു.
മേൽപാലത്തിന് താഴെ സർവീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലാത്തതും വലിയ കുരുക്കിന് ഇടയാക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം, നിർമാണത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും അശാസ്ത്രീയതയും പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം, വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരെയും കരാറുകാരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കണം എന്നിവയും സബ്മിഷനില്‍ ആവശ്യപ്പെട്ടു. യാത്രാക്ലേശം കുറയ്ക്കുന്നതിനായി അനുബന്ധ റിങ് റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും, മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.