നാഗർകോവിൽ: ലോക വിനോദസഞ്ചാരദിനാചരണം കന്യാകുമാരിയിൽ നടന്നു. പൂംപുകാർ ഷിപ്പിങ് കോർപറേഷൻ ബോട്ട്ജെട്ടിയിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ സജ്ജൻസിങ് ആർ. ചവാൻ വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറോളം പേരെ ശംഖുമാലയിട്ട് സ്വീകരിച്ചു. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞവർഷം വിനോദസഞ്ചാരികളായി 85 ലക്ഷം പേർ എത്തി. ഈ വർഷം ഇതുവരെ 70 ലക്ഷം പേർ കന്യാകുമാരി ജില്ല സന്ദർശിച്ചു. വിനോദസഞ്ചാരികളെ സ്വീകരിക്കാൻ പാരമ്പര്യ കലാവിരുന്നുകളും ഒരുക്കിയിരുന്നു. കർഷകസംഘം റോഡ് ഉപരോധിച്ചു തക്കല: സി.പി.എം കർഷകസംഘടനയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തക്കല ബസ് സ്റ്റാൻഡിന് മുൻവശത്തെ റോഡ് ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെ 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വനസംരക്ഷണനിയമം റദ്ദാക്കുക, കർഷകവായ്പ എഴുതിത്തള്ളുക, റബറിന് ന്യായവില ഉറപ്പാക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് വിലനിർണയം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കന്യാകുമാരി ജില്ല കർഷകസംഘം പ്രസിഡൻറ് ചെല്ലസ്വാമിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്. സംസ്ഥാന കമ്മിറ്റി അംഗം സൈമൺ ശൈലസ്, മുൻ എം.പി എ.വി. ബെല്ലാർമിൻ തുടങ്ങിയവർ സംസാരിച്ചു. പത്മനാഭപുരം ആർ.ഡി.ഒ ഓഫിസിന് മുന്നിൽ റോഡ് ഉപരോധം നടത്താൻ സമരക്കാർ ശ്രമിക്കുന്നതിനിടെ ഡി.എസ്.പി മഹേന്ദ്രെൻറ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞതിനെ തുടർന്നാണ് ഉപരോധം ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.