വൈവാഹിക മാർഗദർശക കേന്ദ്രം ആരംഭിക്കും

കൊല്ലം: മുസ്ലിം അസോ. അവിവാഹിതരായ യുവതീ യുവാക്കൾക്ക് വിവാഹപൂർവ ബോധവത്കരണം നൽകുന്നതിനും വിവാഹിതരായവരുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് മാർഗനിർദേശം നൽകുന്നതിനുമായി 'ഇമ്പം' പേരിൽ കരിക്കോട് മുസ്ലിം അസോ. ഹാളിൽ . മാസവും മൂന്നാം ശനിയാഴ്ചകളിൽ അവിവാഹിതർക്കുള്ള ബോധവത്കരണ ക്ലാസുകളും വിവാഹിതരായവർക്കായുള്ള പ്രത്യേക കൗൺസലിങ്ങും നടത്തും. 18നും 30നും മധ്യേ പ്രായമുള്ള മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനം. ഫോൺ: 0474 2719488. കേന്ദ്രത്തി​െൻറ ഉദ്ഘാടനം ഒക്ടോബർ 18ന് രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. മുസ്ലിം അസോ. പ്രസിഡൻറ് എ. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.