കൊല്ലം: നവരാത്രിയോടനുബന്ധിച്ച് ഡി.സി ബുക്സ് വമ്പൻ ഒാഫറുകളുമായി കൊല്ലം വടയാറ്റുകോട്ട ഷോറൂമിൽ പുസ്തകോത്സവം ആരംഭിച്ചു. ഒക്ടോബർ രണ്ടുവരെ നീളുന്ന ബുക്ക് ഫെയറിൽ മലയാളത്തിലെയും ഇംഗ്ലീഷിലെയും പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ വിപുലമായ സ്റ്റോക്ക് എത്തിയിട്ടുണ്ട്. കൂടാതെ അക്കാദമിക് പുസ്തകങ്ങൾ, ജനറൽ ബുക്സ്, കുട്ടികളുടെ പുസ്തകങ്ങൾ തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങൾക്കും ഇളവ് ലഭിക്കും. എൻ.എസ്.എസ് ദിനാചരണവും പ്രദർശനമേളയും കൊല്ലം: ടി.കെ.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് നാഷനൽ സർവിസ് സ്കീമിെൻറ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനാചരണം നടന്നു. വിദ്യാർഥികളിൽ സാമൂഹിക ബോധം, പരിസരശുചിത്വം, ജലസംരക്ഷണം എന്നിവയുടെ പ്രാധാന്യം എത്തിക്കുന്നതിെൻറ ഭാഗമായി പ്രദർശനം സംഘടിപ്പിച്ചു. കേരളീയരുടെ പാരമ്പര്യ ഭക്ഷണസാധനങ്ങൾ പുതിയ തലമുറയെ പരിചയപ്പെടുത്തി വളൻറിയർമാർ തയാറാക്കിയ 'രുചിക്കൂട്ട്' പവിലിയൻ പ്രദർശനത്തിെൻറ പ്രത്യേകതയായിരുന്നു. കോളജിെൻറ സാമൂഹിക സേവന സെല്ലിെൻറ പരിശ്രമഫലമായ കരിക്കോട് മഹിള മന്ദിരത്തിലെ തയ്യൽ യൂനിറ്റിലെ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും പ്രദർശനത്തിെൻറ ഭാഗമായി നടന്നു. പരിപാടിയുടെ ഉദ്ഘാടനം നാഷനൽ സർവിസ് സ്കീം റീജനൽ ഡയറക്ടർ സജിത്ബാബു നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. എ. ഹാഷിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം. അബ്ദുൽ മജീദ്, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരായ പ്രഫ. എസ്. ഷാജിത, പ്രഫ. എ. ഫിറോസ്ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.