കൊല്ലം: ബധിരരെപറ്റി സമൂഹത്തെ ബോധവത്കരിക്കാൻ ബുള്ളറ്റിൽ ഇന്ത്യയിൽ മുഴുവനും ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളും സന്ദർശിച്ച് തിരിച്ചെത്തിയ യുവാവിന് ഒാൾ കേരള ഫെഡറേഷൻ ഓഫ് ദ ഡെഫിെൻറ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ സ്വീകരണം നൽകി. തൃശൂർ സ്വദേശിയും ബധിരയുവാവുമായ പി.എസ്. അബുഷിനാന് സ്വീകരണം നൽകിയത്. ആഗസ്റ്റിൽ തൃശൂരിൽനിന്നാണ് ഇരുചക്രവാഹനത്തിൽ യാത്ര തിരിച്ചത്. സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച തിരുവനന്തപുരെത്തത്തി. 'ബധിരരെ സമൂഹത്തിെൻറ മുഖ്യധാരയിൽ കൊണ്ടുവരുക, അവർ സമൂഹത്തിലെ അംഗപരിമിതരല്ലാത്തവരോട് കിടനിൽക്കുകയും സ്വയംപര്യാപ്തത നേടാൻ കഴിവുള്ളവരാണെന്നും ബോധ്യപ്പെടുത്തുക' എന്നിവയായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. ഒപ്പം ബധിരർക്ക് ഡ്രൈവിങ് ലൈസൻസ് തടസ്സംകൂടാതെ നൽകാൻ അധികാരികെള പ്രേരിപ്പിക്കുക എന്ന വിഷയവും സാഹസിക യാത്രക്കുണ്ടായിരുന്നു. ചിന്നക്കട ക്ലോക്ക് ടവറിന് സമീപം നൽകിയ സ്വീകരണത്തിൽ അസോസിയേഷൻ രക്ഷാധികാരി അമ്പാടി സുരേന്ദ്രൻ സംസാരിച്ചു. അസോസിയേഷൻ ചെയർമാൻ ബേബി മാത്യു, പ്രസിഡൻറ് ഡി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഫെബിൻ എന്നിവർ പങ്കെടുത്തു. നിരവധി ബൈക്കുകളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.