സ്​കൂൾ കലോത്സവം: അധ്യാപകരെ പിരിവുകാരാക്കരുത്​ ^കെ.എസ്​.യു

സ്കൂൾ കലോത്സവം: അധ്യാപകരെ പിരിവുകാരാക്കരുത് -കെ.എസ്.യു കൊല്ലം: ഉപജില്ല സ്കൂൾ കലോത്സവ നടത്തിപ്പിന് സർക്കാർ ധനസഹായം നൽകാതെ അധ്യാപകരെക്കൊണ്ട് പണപ്പിരിവ് നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അനൂപ് നെടുമ്പന ആവശ്യപ്പെട്ടു. അധ്യാപകരെയും സംഘാടകരെയും കൊണ്ട് പണപ്പിരിവ് നടത്തുന്നത് വൻസാമ്പത്തിക അഴിമതിക്കും വിവാദങ്ങൾക്കും ഇടവരുത്തും. ഭരണപക്ഷ അനുകൂല അധ്യാപക സംഘടനകൾ കലോത്സവ പരിപാടിയെ തങ്ങളുടെ മാത്രം കുത്തകയാക്കി വെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.