ഭൂമിക്ക്​ അനന്തരാവകാശികൾ ഉണ്ടെന്ന് വിശദീകരണം

വെളിയം: നിയമപരമായി അനന്തരാവകാശികൾ ഇല്ലാതെ രണ്ടര ഏക്കറോളം സ്ഥലം കാടുകയറി നശിക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് അവകാശികൾ. പൂയപ്പള്ളി വില്ലേജിൽ നാൽക്കവലയിൽ ബ്ലോക്ക് നമ്പർ 33ൽ സർവേ നമ്പർ 2017/18 ൽപെട്ട പേഴുവിള പുത്തൻവീട്ടിൽ പരേതനായ പുരുഷോത്തമ​െൻറ സ്ഥലമാണ് അനന്തരാവകാശികൾ ഇല്ലാതെ അന്യാധീനപ്പെടുന്നുവെന്ന് പരാതികളുയർന്നത്. പുരുഷോത്തമ​െൻറ മരണത്തെ തുടർന്ന് അദ്ദേഹത്തി​െൻറ ഏക സഹോദരിയായ കാർത്യായനിക്കായിരുന്നു ഭൂമിയുടെ അവകാശം. കാർത്യായനി പൂയപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരപ്രകാരം ഭൂമി അവരുടെ മക്കൾക്ക് ധനനിശ്ചയം ചെയ്തു നൽകിയിരുന്നു. വസ്തു പോക്കുവരവ് ചെയ്ത് ലഭിക്കുന്നതിന് നൽകിയ അപേക്ഷ കൊട്ടരക്കര തഹസിൽദാർ പരാതികൾ ഉണ്ടെന്ന് കാരണംപറഞ്ഞ് വൈകിപ്പിച്ചു. ഇതേസമയം, കലക്ടർക്ക് നൽകിയ അപേക്ഷയിൽ ആർ.ഡി.ഒ മുഖേന നടപടിയെടുക്കുകയും അവകാശ വിചാരണ നടത്തി പ്രശ്നത്തിന് തീർപ്പ് കൽപിക്കാൻ കൊട്ടാരക്കര തഹസിൽദാറോട് നിർദേശിക്കുകയും ചെയ്തു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെതുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടായിട്ടും ചിലരുടെ പരാതിയെ തുടർന്ന് തഹസിൽദാർ വസ്തു പോക്കുവരവ് ചെയ്തു നൽകാതെ ബുദ്ധിമുട്ടിക്കുകയും നീതി നിഷേധം നടത്തുകയുമാണെന്ന് അവകാശികൾ ചൂണ്ടിക്കാട്ടി. ചില സ്ഥാപിത താൽപര്യക്കാരാണ് അവകാശികൾ ഇല്ലെന്ന ആരോപണം ഉന്നയിക്കുന്നതെന്നും കാർത്യായനിയമ്മയുടെ മക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.