െകാല്ലം: ദിവസവും ആയിരക്കണക്കിന് ആളുകൾ ചികിത്സക്കെത്തുന്ന ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ. ബ്ലഡ് ബാങ്ക് പ്രവത്തിക്കണമെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിെൻറ അനുമതി പത്രം ആവശ്യമാണ്. ഇത് ഒാരോ വർഷവും പുതുക്കേണ്ടതുണ്ട്. എന്നാൽ 2014ന് ശേഷം ജില്ല ആശുപത്രി അധികൃതർ ലൈസൻസ് പുതുക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ആശുപത്രിയിലെ ബ്ലഡ് ബാങ്കിെൻറ ചാർജുള്ള മെഡിക്കൽ ഒാഫിസർ നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും സൂപ്രണ്ട് അടക്കമുള്ളവർ നടപടിയെടുത്തിട്ടില്ല. നാലുവർഷമായി നടപടികൾ പുരോഗമിക്കുന്നെന്ന് പറയുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. സുരക്ഷയുടെ ആദ്യപടിയായ ലൈസൻസ് പുതുക്കുന്നതടക്കമുള്ള ഒരുവിധ മുൻകരുതലുകളും സ്വീകരിക്കാതെയാണ് പ്രവർത്തനം. തിരുവനന്തപുരം ആർ.സി.സിയിൽനിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.െഎ.വി ബാധിച്ചത് പുറത്തായത് സമൂഹത്തിൽ വൻ ആശങ്കയാണ് ഉണ്ടാക്കിയത്. ഇത്രയും കാലം ലൈസൻസില്ലാതെ പ്രവർത്തിച്ച നടപടി വിവാദമാകുമെന്ന് ഭയന്ന് ചില നീക്കങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. എന്നാൽ, ലൈസൻസ് എളുപ്പത്തിൽ നേടിയെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് അറിയാൻ കഴിഞ്ഞത്. അനുമതി പത്രം കിട്ടണമെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയപ്രകാരം പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ പാലിക്കണം. ഇങ്ങനെയുള്ള വ്യവസ്ഥകളിൽ ഭൂരിഭാഗവും പാലിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ദിവസേന നിരവധി പേരാണ് രക്തം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. അതേസമയം വിഷയത്തെക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിക്കുേമ്പാൾ പരസ്പരം പഴിചാരലാണ് നടക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലെ കൗൺസിലിങ് സംവിധാനം ഉച്ചവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ആരോപണമുണ്ട്. ആശുപത്രിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ജില്ല പഞ്ചായത്ത് അധികൃതർക്കും ഇതു സംബന്ധിച്ച് കൃത്യമായ അറിവുകളില്ല. ലൈസൻസ് നാളിതുവരെ പുതുക്കാത്തതെന്തെന്നുള്ള ചോദ്യത്തിന് നടപടി പുരോഗമിക്കുകയാണെന്ന സ്ഥിരം പല്ലവിയാണ് സൂപ്രണ്ടിൽനിന്ന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.