പത്തനാപുരം: വിദ്യാലയങ്ങളിലെ കുടിവെള്ളം പരിശോധന, അധ്യാപകരെയും അധികൃതരെയും വട്ടംചുറ്റിക്കുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിെൻറയും ആരോഗ്യവകുപ്പിെൻറയും നിര്‍ദേശപ്രകാരമാണ് ഇത്തവണ മുതല്‍ വിദ്യാലയങ്ങളിലെ ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിക്കാൻ ആരംഭിച്ചത്. ജലത്തിലെ േകാളിഫോം ബാക്ടീരിയയുടെ അളവ് മനസ്സിലാക്കുന്നതിനാണ് പരിശിശോധന. എന്നാല്‍, മേഖലയില്‍ പരിശോധനക്കാവശ്യമായ സംവിധാനങ്ങള്‍ ഒന്നുമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ല കേന്ദ്രങ്ങളില്‍ മാത്രമേ പരിശോധന സംവിധാനമുള്ളൂ. ഇതിനാല്‍ തന്നെ മേഖലയിലെ വിദ്യാലയങ്ങളിലെ അധികൃതര്‍ ഏറെ ബുദ്ധിമുട്ടിലാണ്. മൂന്നിലേറെ തവണ ജില്ല ആസ്ഥാനങ്ങളില്‍ പോയി വരണം. രണ്ടായിരത്തിലധികം രൂപ ചെലവാകുകയും ചെയ്യും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനൊപ്പം ചേര്‍ക്കേണ്ടതാണ് കുടിവെള്ളത്തിെൻറ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ടും. സംവിധാനങ്ങളുടെ അഭാവം കാരണം മിക്ക സ്ഥലങ്ങളിലും പരിശോധന നടക്കുന്നില്ല. കിഴക്കന്‍ മേഖലയായതിനാല്‍ ജില്ല ആസ്ഥാനങ്ങളിലെത്തണമെങ്കില്‍ വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. സൗജന്യമായി നടത്തേണ്ട പരിശോധന പേരില്‍ പണം ഇടാക്കുന്നതായും അധ്യാപകര്‍ പറയുന്നു. മൊബൈല്‍ യൂനിറ്റ് ഒരുക്കിയാൽ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം കാര്യക്ഷമതയോടെ പൂര്‍ത്തിയാക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.