കൊല്ലം: ജവഹർ ബാലഭവെൻറ ഭരണവുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.െഎ ഭിന്നത. ഭരണസമിതി സി.പി.എം കൈയടക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി.പി.െഎ. പുനഃസംഘടനയിലൂടെ ജവഹർ ബാലഭവെൻറ ഭരണം പാർട്ടിയുടെ കുത്തകയാക്കാനുള്ള സി.പി.എമ്മിെൻറയും ഭരണനേതൃത്വത്തിെൻറയും നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ കൊല്ലം സിറ്റി കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.പി.എം സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കണമെന്ന് എം.എൻ സ്മാരകത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഭരണസമിതികളിലേക്ക് സി.പി.എം പ്രവർത്തകരെ കുത്തിനിറച്ച് സാംസ്കാരികസ്ഥാപനങ്ങളും വികസനപ്രാധാന്യമുള്ള സമിതികളും കൈയടക്കുന്ന രീതി നാടിെൻറ പൊതുതാൽപര്യങ്ങളെ ഹനിക്കുന്നതാണ്. ജനാധിപത്യമര്യാദകളും മുന്നണി മര്യാദകളും ലംഘിച്ച് സമസ്തമേഖലകളിലും പാർട്ടി മേധാവിത്വമുറപ്പിക്കാനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. സിറ്റി സെക്രട്ടേറിയറ്റംഗം എസ്. സജീവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.