കൊല്ലം: ഗവണ്‍മെൻറ് കോണ്‍ട്രാക്ടര്‍മാരുടെ വിവിധ യൂനിയനുകൾ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോര്‍പറേഷൻ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 11ന് സി.പി.എം. ജില്ല സെക്രട്ടേറിയറ്റംഗം എക്‌സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ടെന്‍ഡര്‍ അപാകതകളും ജി.എസ്.ടി അടക്കമുള്ള പുതിയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി യൂനിയനുകള്‍ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് ധര്‍ണ. 28ന് മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ വി. സുഗുണകുമാര്‍, കെ. പവനന്‍, രാജു ജെയിംസ്, മുസ്തഫ, സുന്ദരേശന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.