കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നു ^രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നു -രമേശ് ചെന്നിത്തല തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേൻറാണ്‍മ​െൻറ് റോഡില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഒായിൽ വില കുറഞ്ഞിട്ടും പെട്രോളിയം ഉൽപന്നങ്ങളുടെ വില അൽപംപോലും കുറക്കാന്‍ സര്‍ക്കാറുകള്‍ തയാറാകുന്നില്ല. സ്വകാര്യ കുത്തക എണ്ണക്കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ എണ്ണവില കൂട്ടുന്നത്. നോട്ട് പിന്‍വലിച്ചതും ജി.എസ്.ടി നടപ്പിലാക്കിയതും രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് എണ്ണവില വര്‍ധിച്ചപ്പോള്‍ അതില്‍നിന്നുള്ള നികുതി ഒഴിവാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറായി. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിനു തയാറായില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ക്രൂഡ് ഒായിൽ വിലകുറഞ്ഞിട്ടും അതി​െൻറ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നത് നിയമപരമായ കവര്‍ച്ചയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണംകൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി വക്താവ് പി.സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ കെ. മുരളീധരന്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, അടൂര്‍ പ്രകാശ്, പി.ടി. തോമസ്, എം. വിന്‍സൻറ്, അൻവര്‍സാദത്ത്, ശബരീനാഥന്‍, ബെന്നി ബഹനാന്‍, ഷാനിമോള്‍ ഉസ്മാൻ, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്രപ്രസാദ്, പന്തളം സുധാകരന്‍, ജോസഫ് വാഴയ്ക്കന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പാലോട് രവി, ആര്‍. ശെല്‍വരാജ്, എ.ടി. ജോര്‍ജ്, ഡീന്‍കുര്യാക്കോസ്, നെയ്യാറ്റിന്‍കര സനല്‍, കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.