തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവിസ് എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിെൻറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം സർക്കാർ ഒാഫിസുകൾ ബുധനാഴ്ച ജനപക്ഷ സിവിൽ സർവിസ് ഒാഫിസുകളായി പ്രഖ്യാപിക്കും. പഞ്ചായത്ത് ഒാഫിസുകൾ, വില്ലേജ് ഒാഫിസുകൾ, കൃഷിഭവനുകൾ തുടങ്ങി ജനങ്ങൾ ഏറ്റവുംകൂടുതൽ ബന്ധപ്പെടുന്ന ഒാഫിസുകളാണ് ജനോന്മുഖ സേവനം നൽകുന്ന ഒാഫിസുകളായി പ്രഖ്യാപിക്കുന്നത്. എൻ.ജി.ഒ യൂനിയെൻറ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 135 ഏരിയ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തുന്നത്. സംസ്ഥാന മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധതുറകളിലെ വിശിഷ്ടവ്യക്തികളും സാമൂഹിക-സാംസ്കാരിക നായകരും ജീവനക്കാരും ഒാഫിസ് മേധാവികളും പ്രഖ്യാപനത്തിന് നേതൃത്വം നൽകുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.