റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കരുത്

കരുനാഗപ്പള്ളി: മ്യാന്മറിൽ ബുദ്ധ സന്യാസികളുടെയും പട്ടാളത്തി​െൻറയും അറുംകൊല ഭയന്ന് ഇന്ത്യയിൽ എത്തിയ അഭയാർഥികളായ റോഹിങ്ക്യൻ മുസ്ലിംകളെ പുറത്താക്കരുതെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. ചെങ്ങഴത്ത് റഹിം അധ്യക്ഷതവഹിച്ചു. മുൻ ജില്ല ജഡ്ജ് കെ. മൈതീൻകുഞ്ഞ്, നുജുമുദീൻ അഹമ്മദ്, വഹാബ് ഇടപ്പള്ളികോട്ട, സുബേർ പറമ്പിൽ, സൈനുദീൻ ആദിനാട്, നുജുമുദ്ദീൻ, അഹമ്മദ്, ചിറ്റുമൂല യൂനുസ്, അഹമ്മദ് കബീർ, മജീദ്, സൈനുദ്ദീൻ തഴവാശ്ശേരി, അഡ്വ. ഷിബു, സുലൈമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.