പരീക്ഷാവിജയം: കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്​.എസ്​.എസിന്​ ബഹുമതി

കരുനാഗപ്പള്ളി: എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റുഡൻറ്പൊലീസ് കാഡറ്റുകളിൽ കൂടുതൽ പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതിന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ബഹുമതി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബഹുമതിപത്രം കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗം പ്രഥമാധ്യാപകൻ സലിം ഷാക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് ജി.പി. വേണു അധ്യക്ഷതവഹിച്ചു. എസ്.പി.സി ജില്ല നോഡൽ ഓഫിസർ എ.സി.പി ഷിഹാബുദ്ദീൻ, എ.സി.പി എസ്. ശിവപ്രസാദ്, കൗൺസിലർ എസ്. ശക്തികുമാർ, സി.ഐ രാജേഷ് കുമാർ, സ്കൂൾ എസ്.എം.സി ചെയർമാൻ സി. ജയദീപ്, എസ്.ഡി.സി ചെയർമാൻ കോടിയാട്ടു രാമചന്ദ്രൻ, പ്രിൻസിപ്പൽ അജിത്കുമാർ എന്നിവർ സംസാരിച്ചു. 44 എസ്.പി.സി കാഡറ്റുകളിൽ 21 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.