ദുരൂഹ സാഹചര്യത്തിൽ പ്ലസ് ​ടു വിദ്യാർഥിയെ കാണാതായി

കല്ലമ്പലം: . നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റാഷിദിനെയാണ് (17) കാണാതായത്. നാവായിക്കുളം മരുതികുന്ന് ക്രിസ്ത്യൻ പള്ളിക്ക് സമീപം റാഷിദ് മൻസിലിൽ നസിറുദ്ദീൻ ഷീജ ബീവി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളായ റാഷിദ് കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറിന് പതിവുപോലെ സ്കൂളിന് സമീപത്തുള്ള സ്വകാര്യ ട്യൂഷൻ സ​െൻററിലേക്ക് വീട്ടിൽനിന്ന് സ്കൂൾ യൂനിഫോം ധരിച്ച് പോയതാണ്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ പോവുകയാണ് പതിവ്. വൈകീട്ട് വളരെ വൈകിയും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സ്കൂളിലും ട്യൂഷൻ സ​െൻററിലും അന്ന് ചെന്നിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു. സ്കൂളിലേക്ക് പോവുകയും വരികയും ചെയ്യുന്ന വിദ്യാർഥികൾ അപരിചിതരുടെ വാഹനങ്ങൾക്ക് കൈകാണിച്ച് സ്കൂളിലേക്കും വീട്ടിലേക്കും കയറിപ്പോകുന്ന പതിവുണ്ട്. ഈ നിലക്കും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് റാഷിദി​െൻറ പിതാവ് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ എസ്.ഐ ബി.കെ. അരുൺ അന്വേഷണം നടത്തുന്നുണ്ട്. റാഷിദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8943413836 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. ചിത്രം: റാഷിദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.