ജലശ്രീ പദ്ധതി ഉദ്ഘാടനം 28ന്

തിരുവനന്തപുരം: ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ജില്ല പഞ്ചായത്തി​െൻറ പദ്ധതി ജലശ്രീ 28ന് തുടങ്ങുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. കുടിവെള്ളം, ജലസേചനം, ശുചിത്വം, കൃഷി, വ്യവസായം, എന്നിവക്കാവശ്യമായ ജലം സുസ്ഥിരമായി ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകൾ ഒരുമിച്ച് പ്രവർത്തിക്കും. വിപുലമായ ജലസാക്ഷരത പരിപാടികൾ, ബോധവത്കരണം, സെമിനാർ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ കിണർ റീചാർജിങ്, മഴക്കുഴി നിർമാണം, ജലാശയങ്ങളുടെ നവീകരണം, വൃക്ഷത്തൈ നടീൽ, തടയണ നിർമാണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും നടക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സൗജന്യമായി കുടിവെള്ള ഗുണനിലവാര പരിശോധന സംവിധാനവും ജലശ്രീ ക്ലബുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാർഡ്തലത്തിൽ ജലസഭയും ജലസർവേയും നടത്തും. ഇതിലേക്കായി ഓരോ വാർഡിലും 50പേരെ ഉൾപ്പെടുത്തി ജലസഭ സമിതിയും പ്രവർത്തിക്കും. ജലശ്രീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ജില്ലതല സെൽ രൂപവത്കരിക്കും. ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല ഈ സെല്ലിനായിരിക്കും. പുതിയൊരു ജലസംസ്കാരത്തിന് രൂപംനൽകാനും തിരുവനന്തപുരത്തെ സമ്പൂർണ ജലസുരക്ഷിത ജില്ലയാക്കി മാറ്റാനുമുള്ള ജലശ്രീ പദ്ധതിക്ക് പൊതുജനങ്ങളുടെ എല്ലാ സഹകരണവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഭ്യർഥിച്ചു. സ്വബ്ത ഹി സേവ കാമ്പയിൻ തുടങ്ങി തിരുവനന്തപുരം: 'സ്വബ്ത ഹി സേവ' കാമ്പയിനി​െൻറ ഭാഗമായി ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ല ശുചിത്വമിഷനും ഡി.ടി.പി.സിയും കേരള സർവകലാശാലകളിലെ കോളജുകളിലെ എൻ.എസ്.എസ് യൂനിറ്റുകളും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉദ്ഘാടനച്ചടങ്ങിൽ കോവളം എം.എൽ.എ എം. വിൻസ​െൻറ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, ജില്ല ശുചിത്വമിഷൻ പ്രവർത്തകർ, എൻ.എസ്.എസ് കോഓഡിനേറ്റർ, ഡി.ടി.പി സെക്രട്ടറി, എക്കോ പ്രിസർവ്, കെ.എച്ച്.ആർ.എ ഭാരവാഹികൾ, കെ.ടി.ഡി.പി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.